കോഴിക്കോട്: കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ കേരളത്തില്‍ നിരീക്ഷണത്തില്‍. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇവരുള്ളത്. ഇവരെ കൂടാതെ മുംബൈയില്‍ രണ്ട് പേരും ബംഗളൂരുവിലും ഹൈദരാബാദിലും ഓരോരുത്തരുമാണ് രാജ്യത്ത് നിരീക്ഷണത്തിലുണ്ട്.
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പുറമേ 73 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളാണ് ഇവര്‍ക്കുള്ളത്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് ശനിയാഴ്ച എത്തിയത്. ഇയാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുണെയില്‍നിന്നുള്ള പരിശോധനഫലം ഉടന്‍ ലഭിച്ചേക്കും. വിമാനത്താവളങ്ങളില്‍ പരിശോധന തുടരും. യാത്രാവിലക്കുള്ള സ്ഥലങ്ങളിലുള്ളവരെ കേരളത്തിലേക്ക് മാറ്റില്ല. ഗള്‍ഫില്‍നിന്ന് ഒരു ഫോണ്‍ വന്നിരുന്നു. ഇത്തരം രോഗികളെ മാറ്റുന്നത് സുരക്ഷിതമല്ല. നോര്‍ക്ക വഴി അവിടെ തന്നെ ചികിത്സാസൗകര്യമൊരുക്കും. ചൈനയില്‍ വൈറസ് ബാധ അറിഞ്ഞ ഉടന്‍ സുരക്ഷ ശക്തമാക്കിയതായും കര്‍ശന ജാഗ്രതക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക