ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ദേശീയ ധീരതാ അവാര്‍ഡ് സ്വന്തമാക്കി സാബിക യാസ്മിന്‍.

0
290

ചെത്ത്‌ലാത്ത്: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ദേശീയ ധീരതാ അവാര്‍ഡ് കരസ്ഥമാക്കി സാബിക യാസ്മിന്‍. കുളത്തില്‍ മുങ്ങിതാണ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാൻ സാബിക കാണിച്ച ധൈര്യത്തിനാണ് അവാർഡ്. ഫലകവും 50000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. വൈസ് അഡ്മിറല്‍ ബി.എസ് രന്ധവ സാബികക്ക് അവാർഡ് സമ്മാനിച്ചു. ചെത്ത്‌ലാത്ത് സൈനുല്‍ ആബിദിന്റെയും ആയിഷബിയാരയുടെയും മകളായ സാബിക ജി.ജെ.ബി.എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

2019ല്‍ ആണ് അവാർഡിന് അർഹമായ സംഭവം. സാബിക യാസ്മിനും മൂന്ന് സുഹൃത്തുക്കളും സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോൾ ഫാത്തിമ ഹസ്‌ന എന്ന സുഹൃത്ത് കപ്പ് ഉപയോഗിച്ച് കുളത്തില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ സ്‌കൂള്‍ ബാഗുമായി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന സാബിക ഉടന്‍ കുളത്തിലേക്ക് എടുത്ത് ചാടുകയും കൂട്ടുകാരിയുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.

2020 ല്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ് കാരണം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2020, 2021, 2022 വര്‍ഷങ്ങളില്‍ ദേശീയ ധീരത പുരസ്‌കാരം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകളാണ് ഇത്തവണ നല്‍കിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here