ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി അറിയിച്ച് മുഹമ്മദ് ഫൈസൽ; ഒരായിരം പ്രഫുല്‍ ഖോഡാ പട്ടേല്‍മാര്‍ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോരാടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

0
319

കൊച്ചി: വധശ്രമക്കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി അറിയിച്ച് മുന്‍ എം പി മുഹമ്മദ് ഫൈസല്‍. ഒരായിരം പ്രഫുല്‍ ഖോഡാ പട്ടേല്‍മാര്‍ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പ്രഫുല്‍ ഖോഡാ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ലക്ഷദ്വീപില്‍ ജനവിരുദ്ധ നയങ്ങളും ഭരണഘടനാ ലംഘനങ്ങളും ഒരുപാട് ഉണ്ടായി. ജനപ്രതിനിധി എന്ന നിലയില്‍ അവയൊന്നും കണ്ടില്ലെന്ന് നടിക്കാനോ മൗനം പാലിക്കാനോ കഴിയില്ല. അതുകൊണ്ടാണ് ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതും നടപടികള്‍ക്കെതിരെ പോരാടിയതും അതുകൊണ്ടാണെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ‘ആയിരം പ്രഫുല്‍ ഖോഡാ പട്ടേല്‍മാര്‍ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയെ ഒരു അപകടത്തിലേക്കും തള്ളിവിടില്ല എന്നത് പണ്ടേ എടുത്ത ദൃഢനിശ്ചയമാണ്. ജനപ്രതിനിധി എന്ന നിലയില്‍ അതിനുവേണ്ടി ഏതറ്റം വരെയും പോരാടാനും ഞാന്‍ പ്രാപ്തനായിരുന്നു.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട്: റിപ്പോർട്ടർ ലൈവ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here