ദ്വീപുകാരായ അധ്യാപകരെ തഴയുന്നു. യൂണിവേഴ്സിറ്റി സെന്ററിലെ അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ.

0
1585

കടമത്ത്: കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപിലെ സെന്ററുകളിലെ വിദ്യാർഥികളുടെ പഠനനിലവാരം പിന്നോട്ടടിക്കുന്നു, ബിരുദാനന്തര ബിരുദം കഴിഞ്ഞ വിദ്യാർഥികൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവിടെ പഠിപ്പിക്കുന്ന ദ്വീപുകാരായ അധ്യാപകരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് അധികൃതർ. ലക്ഷദ്വീപിലെ കാലിക്കറ്റ് സർവകലാശാലാ കേന്ദ്രങ്ങളിൽ തദ്ദേശീയരായ അധ്യാപകർക്ക് പ്രഥമ പരിഗണന നൽകണം എന്ന് സർവ്വകലാശാലയുമായി ലക്ഷദ്വീപ് ഭരണകൂടം ഉണ്ടാക്കിയ കരാറിൽ പറയുന്നുണ്ട്. എന്നാൽ ലക്ഷദ്വീപ് ഭരണകൂടവും കാലിക്കറ്റ് സർവകലാശാലയും തമ്മിൽ നടന്ന ഏഴാമത് അവലോകന യോഗത്തിൽ ലക്ഷദ്വീപിലെ അധ്യാപകർക്ക് നൽകി വരുന്ന പരിഗണന എടുത്തു കളയാൻ തീരുനിക്കുകയായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് വിദ്യാർഥികളുടെ പഠനനിലവാരം, അവർക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള പ്രാവീണ്യം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ദ്വീപുകാരെ തഴയുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നൽകുന്നത്. www.dweepmalayali.com

എന്നാൽ സത്യത്തിൽ ഈ അവലോകന യോഗം നടക്കുന്നതിന് മുമ്പും അതിന് ശേഷവും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ലക്ഷദ്വീപിലെ ഒരൊറ്റ അധ്യാപകൻ മാത്രമാണ് സേവനമനുഷ്ഠിച്ചിക്കുന്നത്. ബാക്കി അധ്യാപകർ മുഴുവനും വൻകരയിൽ നിന്നുള്ളതാണ്. ഭൂരിഭാഗവും ദ്വീപുകാരായ അധ്യാപകർ സേവനമനുഷ്ഠിക്കുന്ന കവരത്തി ബി.എഡ് സെന്ററിലെ പഠനനിലവാരവും ഇതുവരെയുള്ള പരീക്ഷാഫലവും വളരെ നല്ലതും സർവ്വകലാശാലയുടെ ശരാശരി പരീക്ഷാഫലവുമായി താരതമ്യേന വളരെ മെച്ചപ്പെട്ടതുമാണ്. അതുകൊണ്ട് തന്നെ ദ്വീപുകാരായ അധ്യാപകരർ പഠിപ്പിക്കുന്നത് കൊണ്ടാണ് വിദ്യാർഥികളുടെ പഠനനിലവാരം പിന്നോട്ടടിക്കുന്നത് എന്ന വാദം തികച്ചും ശരിയല്ല എന്ന് അധ്യാപകർ പറയുന്നു. ദ്വീപുകാരായ അധ്യാപകരെ തഴയുന്നതിന് വേണ്ടി ആരോ മനപ്പൂർവം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ തെറ്റിദ്ധരിപ്പിച്ചതാണ് ഇങ്ങനെ ഒരു നിർണ്ണായക തീരുമാനം എടുക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് അവർ ആരോപിക്കുന്നു. www.dweepmalayali.com

കടമത്ത് സെന്ററിലെ ഗണിത വിഭാഗത്തിൽ കൂടുതൽ അധ്യാപകരെ ആവശ്യമുണ്ടായിരിക്കെ പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിച്ച അധ്യാപകർക്ക് നിയമനം നടത്താൻ അധികൃതർ തയ്യാറാവുന്നില്ല. അപേക്ഷ നൽകിയവരിൽ ഏറ്റവും അർഹതയുള്ളത് ദ്വീപുകാരനായ അധ്യാപകനാണ്. ദ്വീപുകാരായ അധ്യാപകരെ തഴയാൻ വേണ്ടിയാണ് ഈ നിയമനം വൈകിപ്പിക്കുന്നതെന്ന് വിദ്യാർഥികൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ ആരോപിക്കുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ഭരണകൂടം എടുക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു എന്നും, എന്നാൽ അതിന്റെപേരിൽ ലക്ഷദ്വീപിലെ സാധാരണകാകാരായ അധ്യാപകരെ തഴയുന്നത് തീർത്തും നിരാശാജനകമാണെന്നും അധ്യാപകർ ദ്വീപ് മലയാളിയോട് പറഞ്ഞു. ‘നെറ്റ്’ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ അധ്യാപകർ ലക്ഷദ്വീപിലെ മൂന്ന് സെന്ററുകളിലും താരതമ്യേന കുറവാണ്. എന്നാൽ ‘നെറ്റ്’ യോഗ്യത നേടിയ അധ്യാപകർ വരുമ്പോൾ ഒഴിഞ്ഞു കൊടുക്കാൻ എല്ലാവരും തയ്യാറുമാണ്. എന്നാൽ ‘നെറ്റ്’ യോഗ്യത ഇല്ലാത്ത വൻകരയിൽ നിന്നുള്ള അധ്യാപകർക്ക് അവരുടെ കാലാവധി നീട്ടി നിൽക്കുമ്പോൾ തന്നെ, ലക്ഷദ്വീപിൽ നിന്നുള്ള അധ്യാപകരെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പിരിഞ്ഞു പോവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കടമത്ത് സെന്ററിലെ അറബിക് വിഭാഗത്തിൽ വൻകരയിൽ നിന്നുള്ള അഞ്ച് അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. ഇതിൽ നാല് പേർ പി.എച്ച്.ഡി യോഗ്യതയുള്ളവരാണ്. എന്നാൽ അറബിക് ഡിപ്പാർട്ട്മെന്റിന്റെ കഴിഞ്ഞ പരീക്ഷാഫലങ്ങൾ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നില്ല. ഇതൊക്കെയും സൂചിപ്പിക്കുന്നത്, തദ്ദേശീയരായ അധ്യാപകർ കാരണമല്ല പരീക്ഷാഫലം മോശമാവുന്നത് എന്നാണ്. അതുകൊണ്ട് തന്നെ, വിദ്യാർഥികളുടെ പരീക്ഷാഫലം മോശമാവുന്നതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന ഒരു സംഘത്തെ നിയോഗിക്കുകയാണ് വേണ്ടത്. www.dweepmalayali.com

ലക്ഷദ്വീപിലെ കാലിക്കറ്റ് സർവകലാശാലാ സെന്ററുകളിലെ ഒഴിവുകളിലേക്ക് പുതുതായി അപേക്ഷ ക്ഷണിച്ച പോസ്റ്റുകളിലേക്ക് മുമ്പ് ഉണ്ടായിരുന്നത് പോലെ തദ്ദേശീയരായ അധ്യാപകർക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട് പരിഷ്കരിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് അധ്യാപകർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം സമർപ്പിച്ചിരിക്കുകയാണ്.

www.dweepmalayali.com


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here