ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഐഎം അവയ്‌ലെബിള്‍ പിബിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പി കരുണാകരനാണ് നോട്ടീസ് നല്‍കിയത്.
നേരത്തെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയനോട്ടീസ് നല്‍കിയിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ലോക്‌സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 27നുള്ള ലോക്‌സഭ നടപടി ക്രമങ്ങളില്‍ അവിശ്വാസ പ്രമേയം കൂടി ഉള്‍പ്പെടത്തണമെന്നാണ് ആവശ്യം. തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ അവിശ്വാസവുമായി രംഗത്തെത്തിയത്.
⤵️
ഷെയർ ചെയ്യാൻ മറക്കരുത് ↩
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക