തിരുവനന്തപുരം: സംസ്ഥാനത്ത് 28 വരെ ശരാശരിയെക്കാൾ നാലുഡിഗ്രിവരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജാഗ്രതപാലിക്കാൻ ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.
പാലക്കാട്ടെ താപനില വീണ്ടും 41 ഡിഗ്രി സെൽഷ്യസിലെത്തി. തിങ്കളാഴ്ച മുണ്ടൂർ െഎ.ആർ.ടി.സി.യിലാണ് ഇൗ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച ഇത് 40 ഡിഗ്രിയായിരുന്നു. കഴിഞ്ഞ മാർച്ച് 15-നും മുണ്ടൂരിലെ താപനില 41 ഡിഗ്രി കടന്നിരുന്നു.
തിങ്കളാഴ്ച കോട്ടയത്ത് താപനില ശരാശരിയിൽനിന്ന് 3.2 ഡിഗ്രി സെൽഷ്യസ് ഉയർന്നു. ആലപ്പുഴയിൽ മൂന്നുഡിഗ്രിയും കണ്ണൂരിൽ 2.3 ഡിഗ്രിയും കോഴിക്കോട്ട് 2.5 ഡിഗ്രിയും ഉയർന്നു. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ തൊഴിൽവകുപ്പിന്റെ ജോലി പുനഃക്രമീകരണം ഏപ്രിൽ 30 വരെ നീട്ടി. ഇരുചക്രവാഹനങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക