ഇന്ത്യയിലെ 80 കോടി ജനങ്ങൾക്ക് മൂന്നു മാസം സൗജന്യ റേഷൻ. ദുരിതാശ്വാസവുമായി കേന്ദ്ര സർക്കാർ.

0
740

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ഇതുപ്രകാരം അടുത്ത മൂന്നുമാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. അഞ്ച് കിലോ അരിയും ഗോതമ്ബും സൗജന്യമായി നല്‍കും. നിലവില്‍ ലഭിക്കുന്നതിന് പുറമേയാണിത്. ഇതിനൊപ്പം ഒരു കിലോ പരിപ്പും മൂന്നുമാസത്തേക്ക് സൗജന്യമായി ലഭിക്കും.
ഭക്ഷ്യധാന്യങ്ങള്‍ രണ്ടുഘട്ടമായി വാങ്ങാം. രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന സാമ്ബത്തിക പ്രതിസന്ധികളെ മറികടക്കാന്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here