കവരത്തി: വയനാട് എം പി രാഹുൽ ഗാന്ധിയെ അപകീർത്തി കേസിൽ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് ലക്ഷദ്വീപ് എൻ.എസ്.യൂ.ഐ പ്രസിഡന്റ് അജാസ് അക്ബർ. ബിജെപിയുടെ വിലകുറഞ്ഞ കോപ്രായങ്ങൾ കൊണ്ട് ഭയപ്പെടുത്താൻ പോന്ന നേതാവല്ല രാഹുൽ ഗാന്ധി എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക് സഭയിൽ സഹപ്രവർത്തകയെ ശൂർപ്പണക എന്ന് വിളിച്ച നരേന്ദ്രമോദിയും വ്യാജ ഡിഗ്രിയുള്ള സ്മൃതി ഇറാനിയും മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത പ്രാഗ്യ താക്കൂരും യോഗ്യരായിരിപ്പുള്ള ഈ കാലത്ത് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ അയോഗ്യത കല്പിക്കപ്പെട്ട, സത്യത്തിന് വേണ്ടി നിലകൊള്ളാൻ എന്ത് വില കൊടുക്കാനും തയ്യാറാണെന്ന് ഉറച്ച സ്വരത്തിൽ പറയുന്ന രാഹുൽ ഗാന്ധിയിൽ തന്നെയാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ എന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ പറഞ്ഞു.
നീതിന്യായ വ്യവസ്ഥയെപ്പോലും കൈവള്ളയിലൊതുക്കികൊണ്ടുള്ള ബി ജെ പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിത്തറയിളകാൻ ഇനി അധികനാൾ ഉണ്ടാകില്ല എന്നും അജാസ് അക്ബർ ദ്വീപ്മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക