കവരത്തി: അഞ്ചാമത് ഏഷ്യൻ യൂത്ത് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ് ഇന്ന് താഷ്ക്കന്റിലേക്ക് പോയി. യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുബസ്സിന ലോങ്ങ് ജംപിലും ഹെപ്റ്റാത്തണലിലും ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.നാൽപതിൽപരം താരങ്ങൾ അടങ്ങിയ ഇന്ത്യൻ ടീം ഏഷ്യൻ യൂത്ത് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഉസ്ബക്കിസ്ഥാനിലെ താഷ്കന്റിലെതി.

മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കാൻ മുബസ്സിനക്ക് സാധിച്ചതായി കോച്ച് ജവാദ് ദ്വീപ്മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മുബസ്സിന ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിൽ ആയിരുന്നു. പങ്കെടുക്കുന്ന മത്സരയിനങ്ങളിൽ മികച്ച നേട്ടം മുബസ്സിനക്ക് സാധ്യമാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഏപ്രിൽ 27 മുതൽ 30വരെയാണ് മത്സരങ്ങൾ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക