പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും പിന്തുണയ്ക്കും; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്

0
760
www.dweepmalayali.com

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ്
പിന്തുണയ്ക്കും. കോണ്‍ഗ്രസ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കിൽ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്
പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകും. സംഘപരിവാര്‍ വിരുദ്ധ നേതാക്കളെന്ന നിലയില്‍ മമതാ ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ രാഹുൽ ഗാന്ധിക്ക്
വിയോജിപ്പില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്തുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന്
രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Advertisement

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെയോ ബിഎസ്പി നേതാവ് മായാവതിയെയോ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍ പ്രദേശിലും ബിഹാറിലും വിജയം നേടുന്നതിലൂടെ ലോക്‌സഭയിലെ 22 ശതമാനം സീറ്റുകളും കരസ്ഥമാക്കുകയാണ് 2019 തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രധാന അജണ്ടകളില്‍ ഒന്നെന്നും രാഹുല്‍ പറഞ്ഞു. ഇതിനായി ഉത്തര്‍ പ്രദേശിലും ബിഹാറിലും സഖ്യം രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here