അഗത്തി: നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്ന്റെ ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ 9’സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഓരോ വാർഡുകളിലും ഉള്ള താരങ്ങൾ അതാത് വാർഡുകളിൽ തന്നെ കളിക്കണം. വാർഡ് മാറി കളിക്കണമെങ്കിൽ അതാത് വാർഡ് മെമ്പർമാരുടെ എൻ.ഒ.സി നൽകണം.
വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ നടക്കുന്ന ടൂർണമെന്റിന് വി.ഡി.പി മേൽനോട്ടം വഹിക്കും. ഓരോ പൂളുകളായി തിരിച്ച് നടത്തുന്ന ടൂർണമെന്റ് ലീഗ് തലം മുതൽ ഫൈനൽ വരെ ആവേശകരമായ മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് പകുതിയോടെ മത്സരങ്ങൾക്ക് തുടക്കമാവും.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക