ഇസ്‍ലാമാബാദ്: അഴിമതിക്കേസിൽ ജയലിലായതിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻ തിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പിടിഐ 112 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിന് (പിഎംഎൽ–എൻ) 64 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്.

മുൻപ്രസിഡന്റ് ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമൽ (എംഎംഎ) എട്ടു സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. ത്രിശങ്കു സഭയ്ക്കുള്ള കളമൊരുങ്ങിയതോടെ പിപിപിയുടെ നിലപാട് നിർണായകമാകുമെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലത്തിൽ എതിർപ്പുമായി ഷെരീഫിന്റെ പാർട്ടി രംഗത്തെത്തി. പാക്കിസ്ഥാനിൽ നടന്നത് തിരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പാണെന്ന് അവർ ആരോപിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക