ആന്ത്രോത്തിന്റെ പുൽമൈതാനത്തിൽ വീണ്ടും ആ വസന്തം വിരിഞ്ഞു. കാണികൾക്കും, കളിക്കാർക്കാർക്കും ആവേശമുണർത്തി ഗോൾ വലയം കാത്ത് കൈകൾ ഉയർത്തിപിടിച്ച് ആന്ത്രോത്തിന്റെ ഫുട്ബോൾ പെരുമയുടെ പ്രതാപകാലത്തെ ഒർമ്മപെടുത്തി നാച്ചി എന്ന കാട്ടുപുറം അബ്ദുൽ നാസർ ഒരു നിരാളിയെപ്പോലെ ചോരാത്ത കൈകളുമായി ഫുട്ബോൾ മൈതാനത്ത് വീണ്ടും വിസ്മയം തീർത്തു. പ്രായം അയാളിലെ പോരാളിയെ തളർത്തിയില്ല എന്നു കാണിക്കുന്നതായിരുന്നു ഇന്നലെ നടന്ന ഫൈനൽ. ആരവങ്ങളുമായി ആളുകൾ ഗ്രൗണ്ടിലേക്ക് ഒഴുകി എത്തി. ഒരിക്കൽക്കൂടി ആ ഇതിഹാസത്തിന്റെ കളി നേരിൽ കണാൻ. അദ്ദേഹത്തിന്റെ കളിയെ കുറിച്ച് കേട്ടറിവ് മാത്രമുള്ള പുതുതലമുറ കളികണ്ട് പുളകംപൂണ്ട് നിന്നുപോയി. ആവേശം നിറഞ്ഞ കളിക്കോടുവിൽ വിജയത്തോടെ തല ഉയർത്തി പിടിച്ച് ഗ്രൗണ്ടിൽ നിന്നും മടങ്ങുമ്പോൾ ലക്ഷദ്വീപ് ഫുട്ബോളിന്റെ സുവർണ്ണകാലഘട്ടത്തിലെ ഭാഗമായിരുന്ന തന്റെ സഹകളിക്കാരായ ഭൂരിഭാഗം പേരും ഈ ചരിത്ര നിമിഷത്തിന് സാക്ഷികളായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക