നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കും: എ. കെ. ശശീന്ദ്രൻ

0
803
www.dweepmalayali.com

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹാജിമാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. ജൂലായ് 31 മുതല്‍ ആഗസ്ത് 16 വരെ നെടുമ്പാശ്ശേരി സിയാല്‍ അക്കാദമിയിലെ ഹജ്ജ് ക്യാമ്പിലേക്കാണ് സര്‍വീസുകള്‍. കോഴിക്കോട്, മലപ്പുറം ബസ് സ്റ്റാന്റുകളില്‍ നിന്ന് മൂന്ന് വീതം എ.സി. ലോ ഫ്‌ളോര്‍ ബസ്സുകളും തിരൂരില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നും ഓരോ ബസ്സ് വീതവുമാണ് സര്‍വീസ് ആരംഭിക്കുക.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും രാവിലെ 6 മണിക്കും ഏഴ് മണിക്കും എട്ട് മണിക്കുമാണ് സര്‍വീസ്. തിരൂരില്‍ നിന്നും രാവിലെ 7 മണിക്കും കല്‍പ്പറ്റയില്‍ നിന്ന് രാവിലെ 6 മണിക്കുമാണ് സര്‍വീസ്.
ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഗതാഗതമന്ത്രിയുടെ ചേമ്പറില്‍ ബഹു. മന്ത്രി ഡോ. കെ.ടി ജലീലിന്റെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി, ഗതാഗത കമ്മീഷണര്‍ കെ. പത്മകുമാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here