ആസാദീധിക്കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് ലക്ഷദ്വീപ് വൈദ്യുതി വകുപ്പ്. വീഡിയോ കാണാം ▶️

0
365

കവരത്തി: ആസാദീധിക്കാ അമൃത് മഹോത്സവ് ആഘോഷ പരിപാടികളുടെ ഭാഗമായി ലക്ഷദ്വീപ് വൈദ്യുതി വകുപ്പിന്റെ കീഴിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.കവരത്തി സെക്രട്ടറിയേറ്റ് മൾട്ടിപർപ്പസ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ അഡ്വൈസർ ടു ദി അഡ്മിനിസ്ട്രേറ്റർ എ.അമ്പരസു ഉദ്ഘാടനം ചെയ്തു. ഉജ്ജ്വല ഭാരത്, ഉജ്ജ്വല ഭാവി, Power @ 2047 എന്ന ദേശീയ ആശയം ഉയർത്തിക്കാട്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിലെ വൈദ്യുതി പുനരുപയോഗ മേഖലകൾ കൈവരിച്ച പ്രധാന നേട്ടങ്ങളും 2047 ലേക്കുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ഉയർത്തികാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം . ഭൂമിശാസ്ത്രപരമായ പരിമിതികൾ മറികടന്നുകൊണ്ട് 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന പ്രദേശമെന്ന നിലയിൽ ലക്ഷദ്വീപ് വിജയിച്ചിരിക്കുന്നുവെന്നും തുടർന്നും വൈദ്യുതി പരിരക്ഷിക്കുന്നതിന് പ്രത്യേകമായ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമ്പരസു ഉദ്ഘടനവേളയിൽ പറഞ്ഞു.

ദ്വീപിൽ ഡീസൽ ജനറേഷനിലൂടെ മാത്രം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൂടാതെ ഗ്രീൻ എനർജി സംവിധാനങ്ങളിലൂടെ വൈദ്യുതി ഉൽപ്പാധന ശേഷി വർദ്ധിപ്പിക്കണമെന്ന് സെമിനാറിൽ വിലയിരുത്തി. ദ്വീപ് നിവാസികൾക്കിടയിൽ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനായി എൽഇഡി ബൾബുകൾ, റൂഫ് ടോപ് സോളാർ ലാംമ്പുകൾ, എന്നിവ വിതരണം നടത്തുകയും പഞ്ചായത്ത് തലങ്ങളിലായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് അറിയിച്ചു. ഫിനാൻസ് സെക്രട്ടറി അമിത് സതിജ , ജില്ലാ കളക്ടർ അസ്കർ അലി , പവർ സെക്രട്ടറി വിക്രന്റ് രാജ , മുൻ എംപി ഹംദുള്ളാ സഈദ് കൂടാതെ പഞ്ചായത്തംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ വൈദ്യുതി വിതരണവും ഉപഭോഗവും വിഷയമാക്കിയ ഡൊക്യുമെന്ററി പ്രദർശനങ്ങളും കവരത്തി ബോയ്സ് അണിനിരന്ന നൃത്ത കലാ പരിപാടികളും സംഘടിപ്പിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here