സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങൾ) മൂന്നാം ഉറൂസ് മുബാറക് നാളെ തുടങ്ങും

0
2416

മഞ്ചേശ്വരം: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും എസ് വൈ എസ് സംസ്ഥാന ട്രഷററും മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ മൂന്നാം ഉറൂസ് മുബാറകിന് നാാളെ മഞ്ചേശ്വരം മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ തുടക്കമാവും

നാളെ വൈകുന്നേരം നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തലോടെ തിങ്കളാഴ്ച മുതല്‍ 30 വരെ നടക്കുന്ന ആത്മീയ ഉറൂസ് പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. സയ്യിദ് അത്വാഉല്ലാ തങ്ങള്‍ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നല്‍കും.

വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ബിദായ സെഷനില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തും. ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് മഞ്ഞനാടിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹീം മുസ് ലിയാര്‍
ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തും.

രാത്രി 8.30ന് നടക്കുന്ന ബുര്‍ദ്ദ മജ്‌ലിസിന് സയ്യിദ് ത്വാഹ തങ്ങള്‍ പൂക്കട്ടൂര്‍, ശരീഫ് അഹ്‌സനി മഅ്ദിന്‍, ഹാഫിള് അന്‍വര്‍ അലി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര സമാപന പ്രാര്‍ത്ഥന നടത്തും.

28ന് ചൊവ്വാഴ്ച മഗ്‌രിബിന് ശേഷം നടക്കുന്ന റിയാളുല്‍ജന്ന വൈജ്ഞാനിക വേദി കേരള മുസ് ലിം ജമാഅത്ത് പ്രിസിഡന്റ് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍ പ്രാര്‍ത്ഥന നടത്തും. അല്‍ ഖബീലത്തുല്‍ ബുഖാരിയ്യ എന്ന വിഷയത്തില്‍ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

29ന് ബുധനാഴ്ച മഗ്‌രിബിന് ശേഷം നടക്കുന്ന ജല്‍സത്തുല്‍ മഹബ്ബ സയ്യിദ് അഹ്മദ്‌ ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രിസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലവി തങ്ങള്‍ കിന്യ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

ഉറൂസ് സമാപന ദിവസമായ 30ന് വ്യാഴം രാവിലെ 10 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി തങ്ങള്‍ കാജൂര്‍, സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 11 മണിക്ക് നടക്കുന്ന തിദ്കാറിന് ഉസ്താദ് ഹംസക്കോയ ബാഖവി കടലുണ്ടി നേതൃത്വം നല്‍കും. 12 മണിക്ക് നടക്കുന്ന തഹ്ലീലിന് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ഹാജി ഉജിര, സയ്യിദ് ഫള്‌ല് സഅദി തങ്ങള്‍ അല്‍ശാഹിര്‍ ഫറോക്ക് നേതൃത്വം നല്‍കും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ശൈഖുനായുടെ മൗലിദ് മജ്‌ലിസിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് നേതൃത്വം നല്‍കും. 3 മണിക്ക് നടക്കുന്ന ഹദായ സെഷനിന് സയ്യിദ് അബ്ദുല്ല ഹബീബുര്‍റഹ്മാന്‍ തങ്ങള്‍ കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന ഖത്തം ദുആക്ക് സയ്യിദ് അശ്‌റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും.

രാത്രി 7 മണിക്ക് നടക്കുന്ന സമാപന സ്വലാത്ത് മജ്‌ലിസില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തും. താജുശ്ശരീഅ എം അലികുഞ്ഞി ഉസ്താദ് ശിറിയയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വലാത്ത് മജ്‌ലിസിന് ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here