അമിനി: രണ്ടാമത് ഡി.ജി-അമിനി ഫുട്ബോൾ ലീഗ് (എ.എഫ്.എൽ) വരുന്ന ഒക്ടോബർ മാസം ഒന്ന് മുതൽ 23 വരെ ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും. വിജയികൾക്ക് 50,000/- രൂപയാണ് സമ്മാനം. റണ്ണേഴ്സ് അപ്പ് നേടുന്ന ടീമിന് 30,000/- രൂപ ലഭിക്കും. എം.ഇ.എസ്, മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, അൽഫിയാ ഇലക്ട്രിക്കൽസ്, പി.എൽ.ബി.സി, പുറക്കര പുഷ്പ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, ടൗൺ ബ്രദേഴ്സ് ക്ലബ്ബ് തുടങ്ങിയ ഏഴ് ടീമുകളാണ് അമിനി ഫുട്ബോൾ ലീഗിൽ മത്സരിക്കുന്നത്. ആദ്യ സീസണിൽ എം.ഇ.എസ് ആണ് ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക