ആന്ത്രോത്ത്: രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായി തന്നെ കാരാക്കാട് യങ്ങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് കൊണ്ടാടി. 09/08/22 ന് ക്ലബ്ബ് അംഗണത്തിൽ ഇന്ത്യൻ പതാക ഉയർത്തി മധുരം വിതരണം ചെയ്തു. 11/08/22 കാരാ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾകും, ക്ലബ്ബ് അംഗങ്ങൾക്കും “ഹർ ഘർ തിരംഗ” ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യൻ പതാക മുതിർന്ന ക്ലബ്ബ് മെമ്പർമാരായ ഡോ. കോയമ്മക്കോയാ മാപ്ലാട്, പി. എ പൂകോയാ എന്നിവർ വിതരണം ചെയ്തു. 13 , 14 തിയതികളിൽ കാരാ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക് ആർട്സ് & സ്പോർട്സ് മത്സരങ്ങളും, ആഗസ്റ്റ് 15 ന് ഗവർമെന്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശഭക്തി ഗാന മത്സരവും, മുതിർന്നവർക്ക് ഡോലിപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ ആന്ത്രോത്തിലെ നിരവധി കലാകാരന്മാർ ഭാഗവാക്കായി.
ആഗസ്റ്റ് 16 ന് കാരാക്കാട് ക്ലബ്ബിന്റെ 50 ആം വാർഷികം പ്രമാണിച്ച് പഴ തൈകളും, വൃക്ഷ തൈകളും അടങ്ങുന്ന 50 തൈകൾ ആന്ത്രോത്ത് ദ്വീപിലെ സിവിൽ സ്റ്റേഷൻ, സ്കൂളുകൾ, കോളേജ്, PWD, കോടതി, പോർട് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വെച്ച് പിടിപ്പിച്ചു, കൂടാതെ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് 75 വൃക്ഷ തൈകൾ മണ്ണൊലിപ്പ് തടയുന്നതിന്ന് തീരദേശത്ത് വെച്ച് പിടിപ്പിച്ച് വരുന്നു. ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം ആന്ത്രോത്ത് ഡി സി കം സി ഇ ഒ ഹർഷിദ് സൈനി സിവിൽ സ്റ്റേഷൻ അംഗണത്തിൽ പഴത്തൈ നട്ട് നിർവഹിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക