അവധിക്കാലത്ത് ലക്ഷദ്വീപിലേക്ക് കൂടുതൽ കപ്പൽ സർവീസുകൾ വേണം; എൻ.എസ്.യു.ഐ

0
426

കൊച്ചി: വരാനിരിക്കുന്ന അവധിക്കാലത്ത് ലക്ഷദ്വീപിലേക്ക് കൂടുതൽ കപ്പൽ സർവീസുകൾ അനുവദിക്കണമെന്ന് എൻ.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ് അജാസ് അക്ബറും ജനറൽ സെക്രട്ടറി കബീറും ആവശ്യപ്പെട്ടു. ദ്വീപിൽ നിന്ന് 3000ത്തിൽ പരം വിദ്യാർത്ഥികളാണ് പല കോളജുകളിലായി കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം നടത്തുന്നത്. ഓണം ഉൾപ്പെടെയുള്ള അവധി കാലങ്ങൾ വരുന്നതോടെ വിദ്യാർഥികൾക്ക് നാട്ടിലേക്ക് വരേണ്ടതായിട്ടുണ്ട്. നിലവിൽ മൂന്ന് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കപ്പലുകളുടെ എണ്ണക്കുറവ് വിദ്യാർത്ഥികൾക്ക് വ്യാപകമായ ബുദ്ധിമുട്ട് ഉണ്ടാക്കും. വിഷയത്തിൽ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ നേതാക്കൾ കൊച്ചിൻ ലക്ഷദ്വീപ് ഓഫീസിൽ എത്തി ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here