ലക്ഷദ്വീപിന്റെ ആത്മീയ നേതൃത്വമായ സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുള്ളാഹി (ഖ.സി) തങ്ങളുടെ പേരിലുള്ള മനോഹരമായ പ്രകീർത്തന കാവ്യം ഡോ.ഉസ്താദ് കോയ കാപ്പാടും നിയാസ് കാന്തപുരവും ചേർന്ന് ആലപിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രിഫാഈ റാത്തീബിന് നേതൃത്വം നൽകുന്ന ഉസ്താദ് കോയ കാപ്പാട് ഈ മാസം കവരത്തിയിൽ എത്തുന്നുണ്ട്. കവരത്തിയിലെ മർക്കസ് ലക്ഷദ്വീപിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുള്ളാഹി (ഖ.സി) ഉറൂസ് മുബാറക്കിൽ പങ്കെടുക്കാനാണ് അദ്ദേഹം കവരത്തിയിൽ എത്തുന്നത്. ഇതിനു മുന്നോടിയായാണ് ഖാസിം വലിയ്യുള്ളാഹി തങ്ങളുടെ പേരിലുള്ള മനോഹരമായ പ്രകീർത്തന കാവ്യം ആലപിച്ച് യുട്യൂബിലൂടെ ജനസമക്ഷം സമർപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടതിന് ശേഷം ഷെയർ ചെയ്യാൻ മറക്കരുത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക