ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം വരുന്നു. പുതിയ മന്ദിരത്തിന്റെ നിര്‍മാണം, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് നവീകരണം എന്നിവയടങ്ങുന്ന ബൃഹത് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. 12,450 കോടി രൂപയാണ് നിര്‍മാണ ചെലവ്. അടുത്ത മേയ് മാസത്തില്‍ നിര്‍മാണം ആരംഭിച്ച് നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ കണ്‍സല്‍റ്റന്‍സി കരാര്‍ 229.7 കോടി രൂപയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ എച്ച്‌സിപി ഡിസൈന്‍ പ്ലാനിങ് കമ്ബനിക്ക് നല്‍കി. 250 വര്‍ഷം മുന്നില്‍കണ്ടാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്.
എന്നാല്‍, നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം പൊളിക്കില്ല. പലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടേക്ക് മാറ്റും. പ്രതിമാസം ആയിരം കോടി രൂപ ഇതിലൂടെ ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക