അമിനി: DG-AFL രണ്ടാം സീസണിൽ ലീഗ് ഘട്ടത്തിലെ അവസാന രണ്ട് മത്സരണ്ടളും ഇന്നലെ രാവിലെയും വൈകീട്ടുമായി നടന്നു. DG-AFL-2 ലെ ഫൈനലിന് നേരത്തെ സ്ഥാനം ഉറപ്പാക്കിയ അൽഫിയയും എന്നാൽ ഫൈനലിൽ ഒരു സാധ്യതയുമില്ലാത്ത TBC യും തമ്മിലായിരുന്നു രാവിലത്തെ മത്സരം. 2 ഗോളുകൾക്ക് വിജയിച്ച അൽഫിയ 14 പോയിന്റോടെ ഒന്നാം സ്ഥനത്തു തന്നെ നിലയുറച്ചു. കളിയിൽ മികച്ച പ്രകടം കാഴ്ചവെച്ച ശിഹാബ് NC മാൻ ഓഫ് ദി മാച്ചിന് അർഹനായി. രണ്ടാം മത്സരം അൽ മുബാറക്കും പുഷ്പയും തമ്മിലായിരുന്നു. നിലവിൽ 9 പോയിന്റോടെ നിൽക്കുന്ന അൽ മുബാറക്കിന് ഫൈനലിൽ സ്ഥാനം ലഭിക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്നു. അതേസമയം ജയം നേടിയാലും ഫൈനലിൽ എത്താൻ ഒരു സാധ്യതയും പുഷ്പ ടീമിന് ഇല്ലായിരുന്നെങ്കിലും അടുത്ത സീസണിലെ യോഗ്യതക്ക് അർഹത നേടാനെങ്കിലും ജയം ആവശ്യമായിരുന്നു. കളിയുടെ ആരംഭം മുതൽ നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചു. പുഷ്പ ടീമിന്റെ സ്ട്രൈക്കിംഗ് താരം ഷംഹീലിന്റെ സ്ട്രൈക്കിങ്ങ് മികവിൽ ടീമിന് പല അവസരങ്ങളും ലഭിച്ചിരുന്നു. പക്ഷെ ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. അൽ മുബാറക്ക് ടീമിന്റെ ക്യാപ്റ്റനും പ്രതിരോധ നിരയിലെ കാവൽക്കാരനുമായ ശുക്കൂറിന്റെ പ്രകടനം എടുത്ത് പറയേണ്ടതായിരുന്നു. അവസാന നിമിഷം വരെ ഒരു ശ്രമത്തിനും ഫലം കാണാൻ സാധിച്ചില്ലങ്കിലും ക്യാപ്റ്റൻ ശുക്കൂറിന്റെ യുക്തി പൂർണമായ ഇടപെടൽ ടീമിന് ഒരു ഗോൾ നേടിക്കൊടുത്തു. കളി തുടങ്ങിയത് മുതൽ മഴയ്ക്കുള്ള സാധ്യത കണ്ടിരുന്നു. മഴ മൂലമോ അല്ലാതെയോ കളിയിൽ തടസ്സം നേരിടുമ്പോൾ ടൂർണമെന്റ് നിയമം പ്രകാരം സമനിലയിൽ കളിയുപേക്ഷിക്കുക എന്നതായിരുന്നു. ഈ സീസണിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ അത്തരത്തിൽ പല മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പല അവസരങ്ങളിലും കമ്മിറ്റി ഭാരവാഹികൾ ഗ്രൗണ്ടിലെ വെള്ളം നീക്കം ചെയ്യുന്നതിന് നന്നേ പരിശ്രമിച്ചിരുന്നുവെങ്കിലും കളി ഉപേക്ഷിക്കാതെ നിർവാഹമില്ലായിരുന്നു. അത് പല ടീമിനും പ്രതികൂലമായി ഭവിച്ചു. ഇന്നലത്തെ മത്സരം അക്കാരണത്താൽ ഉപേക്ഷിക്കപെട്ടിരുന്നുവെങ്കിലോ അൽ മുബാറക്കിന് ജയം കാണാൻ സാധിച്ചില്ലായിരുന്നെങ്കിലോ നിലവിൽ 10 പേയിന്റുമായി നിൽക്കുന്ന PLBC ടീമിന് ഫൈനലിൽ അർഹത നേടാൻ സാധിക്കുമായിരുന്നു. ഇന്നലത്തെ കളിയവസാനിക്കുമ്പോൾ 2-0 എന്ന ഗോളോടെ ടീം അൽ മുബാറക്ക് ഫൈനൽ കളിക്കാൻ യോഗ്യത നേടി. അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ച അൽ മുബാറക്കിന്റെ ശുക്കുർ മാൻ ഓഫ് ദി മാച്ചിന് അർഹത നേടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക