മുഹമ്മദ് ഫൈസൽ എം.പിയുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നുള്ള ലാപ്ടോപ്പുകൾ വിദ്യാർഥികൾക്കായി സമർപ്പിച്ചു.

0
728
കടമം, ആന്ത്രോത്ത്: മുഹമ്മദ് ഫൈസൽ എം.പിയുടെ പതിനാറാം ലോകസഭയിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പ് കംപ്യൂട്ടറുകൾ കടമത്ത്, ആന്ത്രോത്ത് സി.യു.സികളിലെ വിദ്യാർഥികൾക്കായി സമർപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കടമത്ത് ദ്വീപിലും ഇന്നലെ ഉച്ചതിരിഞ്ഞ് ആന്ത്രോത്ത് സി.യു.സിയിലും പ്രത്യേകം തയ്യാറാക്കിയ ചടങ്ങിൽ ലാപ്ടോപ്പുകൾ മുഹമ്മദ് ഫൈസൽ എം.പി ഔദ്യോഗികമായി വിദ്യാർഥികൾക്ക് സമർപ്പിക്കുകയായിരുന്നു. രണ്ട് ദ്വീപുകളിലെയും ചടങ്ങുകളിൽ ലക്ഷദ്വീപ് ജില്ലാ കളക്ടറും എം.പി ലാഡ് നോഡൽ ഓഫീസറുമായ വിജേന്ത്ര സിങ്ങ് റാവത്ത് ഐ.എ.എസ് പാർലമെന്റ് മെമ്പറെ അനുഗമിച്ചു.

www.dweepmalayali.com
ഇന്നലെ ആന്ത്രോത്ത് സി.യ.സിയിൽ നടന്ന ചടങ്ങിൽ ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.എ.പി ആറ്റക്കോയ സംസാരിച്ചു. ജില്ലാ കളക്ടർ ശ്രീ.വിജേന്ത്ര സിങ്ങ് റാവത്ത് മുഖ്യ പ്രഭാഷണം നടത്തി. പി.എം.എസ്.സി.യു.സി പ്രിൻസിപ്പാൾ ഡോ.വിജയകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പി.എം.എസ്.സി.യു.സി പി.ടി.എ വൈസ് പ്രസിഡന്റ് ഡോ.എ.ബി ആറ്റക്കോയയുടെ നേതൃത്വത്തിൽ മുഖ്യാതിഥികളെ ആദരിച്ചു.

www.dweepmalayali.com
ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് ടാബ്ലറ്റ് കംപ്യൂട്ടറുകൾ നൽകിയ മാതൃകയിൽ കോളേജ് വിദ്യാർഥികൾക്കും ടാബ്ലറ്റ് കംപ്യൂട്ടറുകൾ നൽകുന്നത് പരിഗണനയിലാണെന്നും അതുമായി ബന്ധപ്പെട്ട് എം.പി ലാഡ് നോഡൽ ഓഫീസറുമായി ചർച്ചകൾ നടത്തുമെന്നും ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ അറിയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ.മജ്ദുദ്ദീൻ അൽ ജലാലിയ്യ സ്വാഗത പ്രഭാഷണം നടത്തി.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here