മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു മൂന്നരയ്ക്കു മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. ഫഡ്നാവിസ് ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുന്‍പ് വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണു രാജി. എന്‍സിപിയില്‍നിന്നു കൂറുമാറി ഉപമുഖ്യമന്ത്രിയായ അജിത് പവാറും രാജിവച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അസാധാരണമായ വിധത്തിലാണ് 11 ദിവസം നീണ്ടുനിന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്.
നവംബര്‍ 12-നു രാഷ്ട്രപതി ഭരണത്തിലായ സംസ്ഥാനത്ത് പുലര്‍ച്ചെ 5.47ന് രാഷ്ട്രപതിഭരണം പിന്‍വലിച്ചു. കേന്ദ്ര കാബിനറ്റ് ചേരാതെ പ്രധാനമന്ത്രിയുടെ വിശേഷാധികാരം ഉപയോഗിച്ചാണ് ഇതിനുള്ള ശിപാര്‍ശ രാഷ്ട്രപതിക്കു നല്‍കിയത്.
വെള്ളിയാഴ്ച രാത്രി 9.30-നു ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് ഗവര്‍ണര്‍ക്കു കത്ത് നല്‍കിയിരുന്നു. രാത്രി 12.30-ന് അജിത് പവാറും ഗവര്‍ണറെ കണ്ട് കത്തു നല്കി. 105 ബിജെപിക്കാരും 11 സ്വതന്ത്രരുമുള്‍പ്പെടെ 116 പേരുടെ പിന്തുണ ഫഡ്നാവിസും എന്‍സിപിയിലെ 54 പേരുടെ പിന്തുണ അജിത്തും അറിയിച്ചു; മൊത്തം 170 പേര്. 288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 145 വേണം.
എന്നാല്‍ ഇതിനുശേഷം നിലപാട് കടുപ്പിച്ച് എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും രംഗത്തെത്തി. എംഎല്‍എമാരെ ഹോട്ടലുകളിലേക്കു മാറ്റിയ പാര്‍ട്ടികള്‍ അവര്‍ക്കു കാവലും ഏര്‍പ്പെടുത്തി. വിശ്വാസവോട്ട് നീട്ടുന്നതിനെതിരേ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ ബിജെപി വെട്ടിലായി. ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുന്‍പ് വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിടുക കൂടി ചെയ്തതോടെ ഗത്യന്തരമില്ലാതെ നാണംകെട്ട് ഫഡ്നാവിസ് പടിയിറങ്ങുകയായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക