ചേത്ത്ലാത്ത്: ചേത്ത്ലാത്ത് ദ്വീപിലെ പ്രമുഖ ക്ളബ്ബുകളിൽ ഒന്നായ മാഞ്ചസ്റ്റർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന ആംബാ ക്രിക്കറ്റ് ലീഗ് അടുത്ത മാസം ചേലൊത്ത ചേത്ത്ലാത്തിൽ നടക്കുന്നു. ചേത്ത്ലാത്ത് ദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ആംബാ ക്രിക്കറ്റ് ലീഗിന്റെ നാലാമത് പതിപ്പാണ് നടക്കാനിരിക്കുന്നത്. ആദ്യ പതിപ്പിൽ ഇന്റർമിലാനും രണ്ടാം പതിപ്പിൽ ഉദയാ ക്ലബ്ബും കിരീടത്തിൽ മുത്തമിട്ടപ്പോൾ, കഴിഞ്ഞ സീസണിൽ ഫിനിക്സ് പക്ഷികളെ പോലെ ഉയിർത്തെഴുന്നേറ്റ ഫിനിക്സ് ക്ലബ് ജേതാക്കളായി. “സെലിബ്രേഷൻ ഓഫ് ക്രിക്കറ്റ്’ എന്ന് ഇതിനോടകം തന്നെ പ്രസിദ്ധമായ ആംബാ ക്രിക്കറ്റ് ലീഗ്, വീറും വാശിയുമായി കളിക്കാരെയും കാണികളെയും ഒരുപോലെ ആവേശത്തിലാക്കും. ഈ സീസണിലെ ടൂർണമെന്റ് ലക്ഷദ്വീപ് ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് മാസാ ക്രിക്കറ്റ് ക്ലബ്ബ് ചെയർമാൻ ശ്രീ.സൈനുദ്ധുജാൻ ദ്വീപ് മലയാളിയോട് പറഞ്ഞു.

ലക്ഷദ്വീപിലെ യുവ തലമുറയ്ക്ക് ഇത്തരം ടൂർണ്ണമെൻറിലൂടെ അവസരങ്ങൾ നൽകി അവരെ മികച്ച കളിക്കാരാക്കി മാറ്റാനും, നമ്മുടെ കളിക്കാർക്ക് ഭാവിയിൽ ദേശീയ തലത്തിൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി അവരെ പ്രാപ്തമാക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് LAMAASA ചെയർമാൻ മുസ്ഥഫാ പറഞ്ഞു.

മാസാ ക്ലബ്ബിന്റെ പോഷക സംഘടനകളായ LAMAASA, MAASA വുമൻസ് വിങ്ങ് എന്നിവർ ചേത്ത്ലാത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ടൂർണ്ണമെൻറിന്റെ നിലവാരം ഉയർത്തുന്നതിനായി പല ന്യൂതനമായ പദ്ധതികളും ആസൂത്രണം ചെയ്തു വരികയാണെന്ന് ആംബാ ചെയർമാൻ അഫ്സൽ അറിയിച്ചു
ടീം റജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അഫ്സൽ : +91 9447 597 623
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക