കവരത്തി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷ ആഘോഷ വേളയിൽ ആസാദി കാ അമൃത് മഹോത്സവ് അവാർഡ് സ്വന്തമാക്കി ലക്ഷദ്വീപ് സ്വദേശി മായം പോക്കാട അബൂസാല ഹാജി. നാടൻ നൃത്ത വിഭാഗത്തിലാണ് അദ്ദേഹം അവാർഡിന് അർഹനായത്. ദേശീയ സംഗീത നാടക അക്കാദമി 2022 നവംബർ 6 – 8 തീയതികളിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്. ലക്ഷദ്വീപിൽ നിന്ന് എസ്.എന്‍.എ ജനറൽ കൗൺസിൽ മെമ്പർ ഡോ. കോയമ്മക്കോയ മാപ്ളാട്ട് പങ്കെടുത്തു. 2022 വർഷത്തിൽ 75 വയസ്സ് പ്രായം കഴിഞ്ഞ ഇന്നേവരെ മറ്റൊരവാർഡും ലഭിച്ചിട്ടില്ലാത്ത ഇന്ത്യയിലെ 75 അനുഗ്രഹീത കലാകാരന്മാരെയാണ് സംഗീത നാടക അക്കാദമി ആസാദി കാ അമൃത് മഹോത്സവ് അവാർഡിനായി പരിഗണിക്കുക.
ഒരു ലക്ഷം രൂപ, താമ്രപത്രം, അംഗവസ്ത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക