കവരത്തി: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അക്കാദമി പുരസ്കാര്‍ 2019 സ്വന്തമാക്കി ആന്ത്രോത്ത് സ്വദേശി ലാവനക്കല് പൂവിനപുര സെയ്ത് മുഹമ്മദ്. ഡോലിപ്പാട്ടിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സെയ്ത് മുഹമ്മദിനെ അവാര്‍ഡിന് പരിഗണിച്ചത്. ഒരു ലക്ഷം രൂപ, താമ്രപത്രം, അംഗവസ്ത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കും

നവംബര്‍ 6, 8 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ യോഗത്തിലാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ലക്ഷദ്വീപില്‍ നിന്ന് എസ്.എന്‍.എ ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. കോയമ്മക്കോയ മാപ്ളാട്ട് ജനറല്‍ കണ്‍സിലില്‍ പങ്കെടുത്തു. 128 കലാകാരന്മാരാണ് ഈ വര്‍ഷം അക്കാദമി പുരസ്ക്കാരത്തിന് അർഹരായത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക