വാഷിംഗ്ടണ്‍: 2020ന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. കൊവിഡിനിടെയിലും ലോകം പുതുവത്സരം ആഘോഷിക്കേണ്ട തിരക്കിലാണ്. ഇതിനിടെ 2020ല്‍ ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് ഏതാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം why എന്ന വാക്കാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്.
കൊവിഡുമായി ബന്ധപ്പെട്ട ആശങ്കകളും, ചോദ്യങ്ങളും സംബന്ധിച്ചുള്ള സെര്‍ച്ചുകളും കൂടുതലാണെന്ന് ഗൂഗിള്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. ഇതില്‍ why is it called covid19? എന്ന ചോദ്യമാണ് കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സെര്‍ച്ച് ചെയ്തിട്ടുള്ളത്. കൂടാതെ why is austrailia burning?, why black live matter? എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയില്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കൊവഡിനെ കുറിച്ചല്ല. ഐപിഎല്‍ 2020നെ കുറിച്ചാണ്. കൊവിഡിനിടെയിലും ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. കാരണം, കൊറോണ വൈറസിനെ പോലും പിന്തള്ളി ഐപിഎല്‍ ഈ വര്‍ഷത്തെ സെര്‍ച്ച് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. കൂടാതെ പനീര്‍ എങ്ങനെ ഉണ്ടാക്കാം എന്നതായിരുന്നു ഇന്ത്യക്കാര്‍ 2020ല്‍ തിരഞ്ഞ മറ്റൊരു കാര്യം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഐസിസി ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ചായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക