ബിത്രാ ഹോസ്പിറ്റലിലേക്ക് പേഷ്യന്റ് ഒബ്സർവേഷൻ കോട്ട് PLBC സംഭാവന ചെയ്തു.

0
1183

റിപ്പോർട്ട്: മുഹമ്മദ് ഷുഐബ് സി.എച്ച്.പി

അമിനി: പുറക്കരാ ലക്കി ബ്രദേഴസ്‌ ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആതുര സേവന സംരംഭമായ PLBC Relief Cell ന്റെ പ്രവർത്തനം ലക്ഷദ്വീപ് മൊത്തത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിത്രാ ഗവർമെന്റ് ഫസ്റ്റ് ഐഡ് സെന്ററിലേക്ക് 12000 രൂപ വിലപിടിപ്പുള്ള patient Observation Cot സംഭാവന ചെയ്തു.

34 വർഷം മുമ്പാണ് അമിനിയുടെ സാമൂഹിക സാംസ്കാരിക കായിക രംഗത്ത് പ്രവർത്തിക്കുന്ന PLBC Relief cell തുടങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കും, പ്രകൃതി ദുരന്തങ്ങൾ മൂലം വീട് നഷ്ടപെട്ടവർക്കും ധനസഹായം നൽകുകയും, എല്ലാ റംസാൽ 27നും അമിനിയിലെ തിരഞ്ഞെടുക്കപ്പെട്ട 30 പാവപ്പെട്ട കുടുംബങ്ങൾക്ക് “പെരുന്നാൾ കിറ്റ്” നൽകുകയും, അമിനി ആശുപത്രിയിയിലേക്ക് വാട്ടർ പ്യുരിഫയർ എന്നിങ്ങനെ ലക്ഷകണക്കിന് രൂപയുടെ ധനസഹായം ഇതിനോടകം തന്നെ നൽകുകയുണ്ടായി. PLBC relief cell ന്റെ പ്രവർത്തങ്ങൾ മറ്റ് ദ്വീപുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യ പടിയായിട്ടാണ് ബിത്രാ ആശുപത്രിയിലേക്ക് ഈ ഉപകരണം സംഭവന നൽകിയത്.

ബിത്രയിൽ സംഘടിപ്പിച്ച പരിപാടി PLBC പ്രസിഡന്റ് ശ്രീ. സാദിഖലി സി.എച്.പി യുടെ അധ്യക്ഷതയിൽ ബിത്രാ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്‌സൺ ഉത്ഘാടനം ചെയ്തു. സബ് സിവിഷണൽ ഓഫീസർ ശ്രീ. ഉക്കാസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബിത്രാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. അബ്ദുൽ റഹ്മാൻ ഉപകരണം ഏറ്റു വാങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രി. ഫൈസൽ, ബിത്രാ ലഗൂണ് ക്ലബ്ബ് പ്രസിഡന്റ് സിയാവുൽ ഹഖ്, PLBC സെക്രട്ടറി ശ്രീ. മുഹമ്മദ് സഈദ് എന്നിവർ പ്രസംഗിച്ചു. സയ്യിദ് ശിഹാബുദ്ദീൻ സ്വാഗതവും മുഹമ്മദ് റഫീഖ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വർണ്ണാഭമായ കൊച്ചു കുരുന്നുകളുടെ കലാ പരിപാടികളും അമിനി ദ്വീപിലെ പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേളയും അരങ്ങേറി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here