
ദക്ഷിണേന്ത്യൻ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിന് മെഡൽ നേട്ടം. മുബാസിന മുഹമ്മദ് നേടിയ മൂന്നാം സ്ഥാനത്തോടെയാണ് ലക്ഷദ്വീപ് മെഡൽ പട്ടികയിൽ സ്ഥാനം പിടിച്ചത്. ലോങ് ജമ്പിൽ സംസ്ഥാന റെക്കോർഡ് നേടിയ മുബസിന മുഹമ്മദ് 5:45 മീറ്റർ ചാടിയാണ് ലക്ഷദ്വീപിന്റെ അഭിമാനമായത്. നാല് വർഷങ്ങളായി കടന്ന് പോയ ചാമ്പ്യൻഷിപ്പുകളിൽ നാലും അഞ്ചും സ്ഥാനങ്ങൾ നേടി നാട്ടിലേക്ക് തിരിച്ചുരുന്ന ലക്ഷദ്വീപിന് ഇത്തവണ ആഹ്ലാദതോടെയുള്ള തുടകമാണ്. മിനിക്കോയി സീനിയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മുബസിനാ മുഹമ്മദ്. ലക്ഷദ്വീപിൽ നിന്നും ഇത്തവണ 11 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്.
ടീം ഒഫീഷ്യൽസ്: കോച്ച് ജവാദ്, കോച്ച് ജാമി, കോച്ച് ഹാഷിം, ടീം മാനേജർ സനീബ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക