കവരത്തി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവിധ ദ്വീപുകളിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ദ്വീപ് ഭരണകൂടത്തിന്റെ അഭ്യർത്ഥനമാനിച്ചാണ് ഡോക്ടർസ് ഫോർ യു ആദ്യ ഘട്ടത്തിൽ 25 ലക്ഷം രൂപയുടെ സഹായം വിവിധ ദ്വീപുകൾക്കായി നൽകിയത്.

ആന്ത്രോത്ത് ദ്വീപിനായി 32 കെ വി ഓട്ടോമാറ്റിക് ജനറേറ്റർ, കവരത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് ടോണോപെൻ, ഹാൻഡ് ഹെൽഡ് സിൽറ്റ് ലാമ്പ്, എ സ്കാൻ മെഷീൻ, എക്സ് റേ മെഷീൻ, വിവിധ ആശുപത്രികളിലേക്ക് മൾട്ടി പാര മോണിറ്റർ, സക്ഷൻ അപ്പാരറ്റസ് അടക്കമുള്ള ഉപകാരണങ്ങൾ കവരത്തി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോക്ടർസ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറത്തിൽ നിന്ന് ലക്ഷദ്വീപ് ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ എം പി ബഷീർ ഏറ്റുവാങ്ങി.
നേരെത്തെ ലക്ഷദ്വീപ് ഗവണ്മെന്റ് സെക്രെട്ടറിയേറ്റിൽ നടന്ന യോഗത്തിൽ ഹെൽത്ത് സെക്രട്ടറി ശ്രീ അമിത് സതിജ ഐ എ എസ് ദ്വീപിലെ ആരോഗ്യ മേഖലയിലെ നിലവിലെ അവസ്ഥകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു തുടർന്ന് ആവശ്യമായ സഹായങ്ങളെക്കുറിച്ച് വിവിധ ആരോഗ്യ സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തി പ്രൊപ്പോസൽ നൽകുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഡോക്ടർസ് ഫോർ യു ദ്വീപിൽ നടത്താനുദ്ദേശിക്കുന്ന തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ദ്വീപിൽ ഡോക്ടർസ് ഫോർ യു പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത് കവരത്തി സ്വദേശികളായ നജീം, കുഞ്ഞിക്കോയ എന്നിവരാണ്. ദ്വീപിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ഡോക്ടർസ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറം, അബ്ദുള്ള ആസാദ്, ഷമീർ എന്നിവരടങ്ങുന്ന സംഘം കവരത്തി ആശുപത്രി, അഗത്തി ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ജീവനക്കാരുമായി ആശയവിനിമയം നടത്തി.
Doctors For You with helping hands to Lakshadweep health sector.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക