ആന്ത്രോത്ത് കാരക്കാട് യങ്ങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

0
505

ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആന്റ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ കം സി.ഇ.ഒ ശ്രീ.ഹർഷിത്ത് സൈനി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി ശ്രീ.രാം ദുലേശ് മീനാ, ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.മജദുദ്ദീൻ അൽ ജലാലിയ്യ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

കാരക്കാട് ക്ലബ് ഭാരവാഹി കൂടിയായ ശ്രീ.നമീദ് ഇസ്മാഈൽ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. പ്ലസ് ടൂവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചത്. പ്ലസ് ടൂ പഠനം കഴിഞ്ഞ് ഭാവിയിൽ ഏത് മേഖലയിലേക്കാണ് ഉപരി പഠനത്തിന് പോകേണ്ടത് എന്നതിനെ കുറിച്ചും കൂടുതൽ ജോലി സാധ്യതകളും ക്ലാസിൽ പ്രത്യേകമായി കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു.

ശ്രീ.പി.എ പൂക്കോയാ, ശ്രീ.വാസിം അക്രം ടി.പി, ശ്രീ.കെ.കെ റിയാസ്, ശ്രീ.ഇദ്രസ് മാപ്ലാട്ട്, ശ്രീ.ഉവൈസുൽ ഹഖ് എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ശ്രീ.മുഹമ്മദ് ശാഫി ഖുറൈശി സ്വാഗതവും ശ്രീ.കാസിം യു.കെ നന്ദിയും പറഞ്ഞു.

Career Guidance and Motivation Class for class 12 students of Andrott Island, Lakshadweep conducted by Karakkad Young Challenges Club. Deputy Collector and CEO Sri. Harshith Saini DANICS Inaugurated.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here