ദേശീയ പൾസ് പോളിയോ പ്രതിരോധ മുൻകരുതൽ; ദ്വീപുകളിൽ തുള്ളിമരുന്ന് വിതരണം ചെയ്തു. #Video

0
354
Picture credit: Sabeer Ali Facebook Post

കവരത്തി: ദേശീയ പൾസ് പോളിയോ പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ലക്ഷദ്വീപിലും തുള്ളി മരുന്ന് വിതരണം ചെയ്തു. തലസ്ഥാന ദ്വീപായ കവരത്തിയിൽ നടന്ന ചടങ്ങിൽ എൻ.എച്ച്.എം ഡയരക്ടർ ഡോ. ശംസുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സാലിഹ് കോമളം, പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. നിഷാദ് ഖാൻ എന്നിവർ നേതൃത്വം നൽകി.

ലക്ഷദ്വീപ് ആരോഗ്യ വകുപ്പിന് കീഴിൽ പത്ത് ദ്വീപുകളിലെയും 40 ബൂത്തുകളിലായി അഞ്ച് വയസിന് താഴെയുള്ള 5913 കുഞ്ഞുങ്ങൾക്കാണ് തുള്ളി മരുന്ന് നൽകാനുള്ളത്. എ.എൻ.എം, ആശാ വർക്കർമാർ എന്നിവരുടെ കൂട്ടായ്മയാണ് ലക്ഷദ്വീപിലെ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം നിയന്ത്രിക്കുന്നത്.

Video Credit: Abdu Salam KI


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here