കവരത്തി: ഇനി മുതൽ രാജ്യത്ത് ലോക്ക്ഡൗൺ കാലാവധി കഴിയുന്നത് വരെ ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഓട്ടോ സർവ്വീസ് ഉണ്ടാവുകയുള്ളൂ എന്ന് കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പൊതുജനങ്ങളെ അറിയിച്ചു. ഈ ദിവസങ്ങളിൽ ആശുപത്രി ഒ.പി സമയമായ രാവിലെ 8 മണി മുതൽ 2 മണി വരെ മാത്രമായിരിക്കും ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോകൾ ലഭ്യമാവുക. ഇത് തികച്ചും ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കണം എന്നാണ് ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്. ആയതിനാൽ നിലവിലെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായി അനുസരിച്ച് കൊണ്ട് കൃത്യമായ ശാരീരിക അകലം പാലിച്ചു കോണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാൻ സാധിക്കണം. അതിന് എല്ലാവരും സഹകരിക്കണം എന്ന് കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക