റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസമായി ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി.
ഇതിന് മുമ്ബ് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 നായിരുന്നു. റേഷന്‍ കാര്‍ഡില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ റേഷന്‍ കാര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇതിലൂടെ സാധാരണ റേഷന്‍ കാര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ വണ്‍ നേഷന്‍ വണ്‍ ആധാര്‍ കാര്‍ഡ് എന്ന പദ്ധതി വഴിയുള്ള കൂടുതല്‍ ആനുകൂല്യങ്ങളും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?
- ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- അവിടെ കാണുന്ന സ്റ്റാര്‍ട്ട് നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ അഡ്രസ്സ്, ജില്ലാ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം
- അപ്പോള്‍ റേഷന്‍ കാര്‍ഡ് ബെനിഫിറ്റ് എന്ന ഓപ്ഷന്‍ ലഭിക്കും
- അവിടെ ആധാര്‍ കാര്‍ഡ് നമ്ബര്‍, റേഷന്‍ കാര്‍ഡ് നമ്ബര്‍, ഇമെയില്‍ അഡ്രെസ്സ്, മൊബൈല്‍ നമ്ബര്‍ എന്നീ വിവരങ്ങള്‍ നല്‍കുക.
- അപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടിപി നമ്ബര്‍ ലഭിക്കും
- ഒടിപി നമ്ബര്‍ നല്‍കിയാല്‍ പ്രോസസ്സ് പൂര്‍ണമാകും.
കടപ്പാട്: ZeeNews
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക