കൊച്ചി: പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഉത്തരവ് തടഞ്ഞ് കേരള ഹൈക്കോടതി. തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിശദമായ വാദം കേൾക്കാനായി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. തീരമേഖലയിലെ അനധികൃത നിർമ്മാണങ്ങൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുന്നത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക