തിരുവനന്തപുരം: മേജർ ജനറൽ അലോക് ബെരി എൻസിസി കേരളാ-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്റ്റർ ജനറലായി 25 ആം തിയ്യതി തിരുവനന്തപുരം എൻസിസി ആസ്ഥാനത്ത് ചുമതയേറ്റു.
പൂനെയിൽ നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1987 ൽ ഭാരതിയ സേനയുടെ ഭാഗമായ ആർട്ടിലിറി രജിമെന്റിൽ കമ്മീഷൻ ചെയ്തു. വിവിധ പരിശീലന കേന്ദ്രങ്ങളിലും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഈ നിയമനത്തിന് മുമ്പ് അദ്ദേഹം നാഗ്പൂരിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയുടെ കമാൻഡന്റ് ആയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക