ഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കും. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
വൈറസിന്‍റെ വ്യാപനം തടയാനായത് ലോക്ക്ഡൌണ്‍ മൂലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്തിമ തീരുമാനം മെയ് മൂന്ന് വരെയുളള സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ പ്രഖ്യാപിക്കൂ. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. എന്നാല്‍ രോഗവ്യാപനം തടയാനുള്ള കര്‍ശനമായ നടപടികളുണ്ടാകും. കോവിഡ് നേരിടാന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ സാമ്ബത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത നാലാമത്തെ അവലോകന യോഗമായിരുന്നു ഇത്. ഒമ്ബത് മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിലയിരുത്തലുകളും പ്രധാനമന്ത്രി എഴുതിവാങ്ങിയിരുന്നു. നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ അടിയന്തരമായി സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് മിക്ക സംസ്ഥാനങ്ങളും ഉയര്‍ത്തിയത്.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തൊഴിലാളികള്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാനും ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോവിഡ് ബാധയുടെ അടിസ്ഥാനത്തില്‍ ജില്ലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ എടുത്തു കളയാനും റെഡ്‌സോണുകള്‍ക്ക് പുറത്ത് കൂടുതല്‍ ഇളവ് അനുവദിക്കാനും മിക്ക സംസ്ഥാനങ്ങളും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഡല്‍ഹി, തെലങ്കാന, മേഘാലയ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. മെയ് 16 വരെയെങ്കിലും ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന നിലപാടാണ് ഡല്‍ഹിയുടേത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയോടൊപ്പം യോഗത്തില്‍ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക