ന്യൂഡല്‍ഹി: 50 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയായി ജൂലൈ ഒന്ന് മുതല്‍ ടി.എ വര്‍ധിക്കില്ലെന്ന് സൂചന. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം പകരുന്ന ഡി.എ, ഡി.ആര് വര്‍ധനവ് ജൂലൈ ഒന്നിനാണ് നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ടി.എയും വര്‍ധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇതുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജീവനക്കാരുടെ നിലവിലെ ഡി.എ 25 ശതമാനത്തിന് മുകളിലല്ലാത്തതാണ് ടി.എ വര്‍ധിക്കാതിരിക്കാനുള്ള കാരണം. നിലവില്‍ 17 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡി.എ. 2020 ജനുവരി മുതല്‍ രണ്ട് തവണകളിലുള്ള ഡി.എ വര്‍ധനവ് കോവിഡിെന്റ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നാല് ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചത്. ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകയും ജൂലൈ ഒന്ന് മുതല്‍ നല്‍കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക