ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശക്മായതിന് പിന്നാലെ ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതോടെ രോഗികളെ അഡ്മിറ്റ് ചെയ്യാനും മറ്റുമായി റെയില്‍വെ 64,000 കിടക്കകള്‍ ഒരുക്കുന്നു. 4000 കോച്ചുകളിലാണ് കോവിഡ് കെയര്‍ കോച്ചുകള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ഒമ്ബത് സ്റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂനിറ്റുകള്‍ റെയില്‍വെ അധികാരികള്‍ക്ക് കൈമാറി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ട എണ്ണത്തനിനുസരിച്ച് കോച്ചുകള്‍ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍ വെ അധികൃതര്‍ പറഞ്ഞു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്ബത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പ്രാഥമികമായ കോവിഡ് കെയര്‍ കോച്ചുകള്‍ വിന്യസിച്ചിരിക്കുന്നത്.
1,200 കിടക്കകളുള്ള 75 കോവിഡ് കെയര്‍ കോച്ചുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നല്‍കിയത്. അമ്ബത് കോച്ചുകള്‍ ശകുര്ബാസ്തിയിലും 25 കോച്ചുകള്‍ ആനന്ദ് വിഹാര്‍ സ്റ്റേഷനുകളിലുമാണ് ഒരുക്കിയിരിക്കുന്നത്. ഭോപ്പാലില്‍ റെയില്‍വേ 292 കിടക്കകളുള്ള 20 കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക