റാഞ്ചി: കൊവിഡ് രണ്ടാം വ്യാപനത്തില്‍ രാജ്യം വിറങ്ങിലിച്ച് നില്ക്കവേ ഹൃദയഭേദകമായ കാഴ്ചകളാണ് വിവിധ ഇടങ്ങളില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓക്സിജന്‍ ക്ഷാമത്തെതുടര്‍ന്ന് രോഗികള്‍ മരണപ്പെടുന്ന കാഴ്ചകളായിരുന്നു രാജ്യതലസ്ഥാനത്ത് നിന്നുമുള്‍പ്പടെ പുറത്ത് വന്നിരുന്നത്. ഇതിന് പുറമേ വടക്കേ ഇന്ത്യയില്‍ അണയാതെ കത്തുന്ന ചിതകളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജാര്‍ഖണ്ഡില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ചര്‍ച്ചയാവുന്നത്.
അസുഖ ബാധിതനായ ഒരു വൃദ്ധനെ സ്കൂട്ടറില്‍ ഇരുത്തി രണ്ടംഗ സംഘം ആശുപത്രി വാര്‍ഡിനുള്ളിലേക്ക് ഓടിച്ച് കയറ്റുന്നതാണ് ദൃശ്യത്തിലുള്ളത്. വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച വൃദ്ധനെ സ്ട്രെചര്‍ കിട്ടാത്തതിനാല്‍ സ്കൂട്ടറില്‍ ഇരുത്തി വാര്ഡിലെത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പാലാമുവിന്റെ മെഡിനിറായ് മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലുണ്ടായ (എംഎംസിഎച്ച്) സംഭവമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നും രാജ്യത്ത് മൂന്ന് ലക്ഷത്തിന് മേല്‍ ആളുകള്‍ കൊവിഡ് ബാധിതരായിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക