ഉസ്ബക്കിസ്ഥാൻ: ഉസ്ബക്കിസ്ഥാനിലെ താഷ്ക്കന്റിൽ നടക്കുന്ന അഞ്ചാമത് ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ലക്ഷദ്വീപ് സ്വദേശിനി മുബസ്സിന മുഹമ്മദ്. ലോങ്ങ് ജമ്പിലാണ് മുബസ്സിന ഇന്ത്യക്കായി വെങ്കല നേട്ടം സ്വന്തമാക്കിയത്. യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച മുബസ്സിന ഏറെ പ്രതീക്ഷകളുമായാണ് താഷ്‌ക്കന്റിലെത്തിയത്. ലോങ്ങ് ജമ്പും ഹെപ്റ്റാത്തലണും ആണ് മുബസ്സിനയുടെ മത്സരയിനങ്ങൾ.
മറ്റന്നാൾ നടക്കാനിരിക്കുന്ന ഹെപ്റ്റാത്തലണിലും മികച്ച നേട്ടം കൈവരിക്കാൻ മുബസ്സിനക്ക് ആകുമെന്നാണ് പ്രതീക്ഷ. കോച്ച് ജവാദ് ആണ് മുബസ്സിനയുടെ പരിശീലകൻ.
മിനിക്കോയ് ദ്വീപിലെ ശ്രീ മുഹമ്മദിന്റെയും ശ്രീമതി ദുബീന ബാനുവിന്റെയും മകളായ മുബസിന 2013 ലെ ഇന്റർ ജൂനിയർ ബേസിക് സ്കൂൾ കായികമേളയിൽ ലോംഗ് ജമ്പ്, 400 മീറ്റർ സ്പ്രിന്റ്, 4×100 മീറ്റർറിലേ എന്നിവയിൽ സ്വർണ്ണ മെഡലുകൾ നേടിയാണ് അത്ലറ്റിക്സിൽ തന്റെ കരിയർ ആരംഭിച്ചത്. കൂടാതെ 2018. 65-ാമത് കോഴിക്കോട് ജില്ലാ സീനിയർ ആൻഡ് ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 2021-22-ൽ സ്വർണം നേടിയുകൊണ്ട് അത്‌ലറ്റിക്‌സിൽ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ സ്വർണമെഡൽ ജേതാവുമായി. ഫ്രാൻസിലെ നോർമണ്ടിയിൽ നടന്ന 19-ാമത് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ഫെഡറേഷനിലും (ഐഎസ്എഫ്) വേൾഡ് സ്കൂൾ ജിംനാസ്റ്റിക്സിലും മുബസിന ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം കുവൈത്തിൽ നടന്ന നാലാമത് ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലും മുബസ്സിന ഇന്ത്യക്കായി വെള്ളി മെഡലുകൾ നേടിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക