കവരത്തി: “ലോക ചൂര ദിനം” എല്ലാ വർഷവും മെയ് രണ്ടിന് അന്തർദേശീയമായി ആഘോഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിന് കീഴിൽ കവരത്തിയിൽ ഈ മാസം മൂന്നിന് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷത വഹിച്ചു.

ലക്ഷദ്വീപ് മേഘലയിൽ ലഭിക്കുന്ന മത്സ്യങ്ങളിൽ 70 മുതൽ 75 ശതമാനം വരെ ചൂര വർഗ്ഗത്തിൽ പെട്ടവയാണ്. ഇതിൽ തന്നെ മാസ്സ് ചൂര (Skip jack tuna), പൂവൻ ചൂര, കിന്ഡൽ ചൂര എന്ന് അറിയപ്പെടുന്ന Yellowfin tuna എന്നിവ ധാരാളമായി ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് വേൾഡ് ടൂണാ ഡേ ആഘോഷം ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്മെന്റിന് കീഴിൽ സംഘടിപ്പിച്ചത് പ്രസക്തമാവുന്നത്. ലക്ഷദ്വീപിൽ മുഖ്യമായി pole and line രീതിയിലാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതു ലോകത്തിലെ തന്നെ ഏറ്റവും പ്രാവർത്തികമായ പരമ്പരാഗത മത്സ്യബന്ധന രീതിയാണ്.
യോഗത്തിൽ ട്യൂണ മത്സ്യബന്ധനത്തിൽ മത്സ്യബന്ധന തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, pole and line ഫിഷിങ്ങിന് ഉപയോഗിക്കുന്ന ചാള മത്സ്യത്തിന്റെ ലഭ്യതക്കുറവ്, ലൈറ്റ് ഫിഷിങ്, ഗിൽ നെറ്റ് വലയുടെ ഉപയോഗം, മറ്റു ദ്വീപിൽ നിന്നുള്ള ബോട്ടുകളുടെ മീൻ വിൽപ്പന തുടങ്ങിയ വിഷയങ്ങൾ ബോട്ട് ഉടമകൾക്കും മത്സ്യബന്ധന തൊഴിലാളികൾക്കും അനുവദിച്ച ചോദ്യോത്തര വേളയിൽ ചർച്ചയായി.

അസിസ്റ്റന്റ് ഡയറക്ടറും ഡയറക്ടർ ഓഫ് ഫിഷറീസ് ഇൻ ചാർജുമായ ശ്രീ കെ.മുഹമ്മദ് കാസിം ലക്ഷദ്വീപ് ട്യൂണയെക്കുറിച്ചും അതിന്റ മാർക്കറ്റിങ്ങിനു വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി ഡിപ്പാർട്മെന്റ് നടപ്പിലാക്കിയ കളക്ഷൻ ആന്റ് ട്രാൻസ്‌പോർട് പെർമിഷൻ എന്നിവയെ കുറിച്ചും, നമ്മുടെ പരമ്പരാഗത pole and line രീതിയിൽ പിടിക്കുന്ന ചൂരയുടെ എക്സ്പോർട്ട് സാധ്യത വർദ്ധിപ്പിക്കുന്നതിനും ബ്രാൻഡ് ചെയ്യുന്നതിനും നടത്തി വരുന്ന MSC സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചും സംസാരിച്ചു. കൂടാതെ മൺസൂൺ മാസങ്ങളിൽ കടലിൽ പോകുന്ന മത്സ്യബന്ധന തൊഴിലാളികൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ബോട്ട് ഉടമകളെയും മത്സ്യബന്ധന തൊയിലാളികൾളെയും ഓർമപ്പെടുത്തി.
കവരത്തി ഡെപ്യൂട്ടി കളക്ടർ ശ്രി. പി.വി.പി മുഹമ്മദ് ഖലീൽ, CMFRI പ്രിൻസിപ്പൽ സയൻന്റിസ്റ്റ് ഡോ.പ്രതിഭാ രോഹിത് എന്നിവർ വേൾഡ് ട്യൂണ ഡേയോടനുബന്ധിച്ച് വിശദമായി സംസാരിച്ചു. ഫിഷറീസ് ഓഫീസർ ശ്രി. ജാഫർ ഹിഷാം സ്വാഗതവും ശ്രീ.ബി.ജബ്ബാർ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക