ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ വിവാദ നടപടികളുമായി അഡ്മനിസ്ട്രേഷൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരുന്നത്. ജെ.ഡി(യൂ) ലക്ഷദ്വീപ് അധ്യക്ഷൻ ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിലാണ് യോഗം. വൈകിട്ട് നാലിന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, എം.പി, മുൻ എം.പിമാർ, ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും, വിവിധ ദ്വീപുകളിലെ പഞ്ചായത്ത് ചെയർപേഴ്സൺ യോഗത്തിൽ പങ്കെടുക്കും. കൂടാതെ ദ്വീപ് മാധ്യമങ്ങൾക്കും ക്ഷണമുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക