ഐക്യ മത്യം മഹാ ബലം; സർവകക്ഷിയോഗം അവസാനിച്ചു; ഒറ്റകെട്ടായി മുന്നോട്ട് പോവും എന്ന് നേതാക്കൾ, കോർ കമ്മിറ്റി രൂപീകരിക്കും

0
1108

കവരത്തി: ജനവിരുദ്ധ നയങ്ങൾക്കെതിരെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷിയോഗം അവസാനിച്ചു. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓണ്ലൈനായാണ് യോഗം ചേർന്നത്.

ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ഡോ. മുഹമ്മദ് സാദിഖ് വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. അതിന്മേൽ നടന്ന ചർച്ചയിൽ എല്ലാ പാർട്ടി പ്രതിനിധികളേയും ഉൾപ്പെടുത്തി ഒരു കോർ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി. അടുത്ത ദിവസം തന്നെ ഈ കമ്മിറ്റി രൂപംനൽക്കും. എല്ലാവരും ഒറ്റകെട്ടായി മുന്നോട്ട് പോവും എന്ന് നേതാക്കൾ പറഞ്ഞു.

ജെ.ഡി.(യൂ) ലക്ഷദ്വീപ് അധ്യക്ഷൻ സോ. മുഹമ്മദ് സാദിഖ്, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, മുൻ എം.പി അഡ്വ. ഹംദുള്ള സഈദ്, ബിജെപി ജനറൽ സെക്രട്ടറി എച്. കെ മുഹമ്മദ് കാസിം, കോണ്ഗ്രസ് നേതാവ് യൂ. സി. കെ തങ്ങൾ, യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് എം അലി അക്ബർ, സിപിഎം പ്രതിനിധികളായ കെ.പി സലിം, ഡോ. മുനീർ. ദ്വീപ്മലയാളി, ദ്വീപ്ഡയറി, ലാക്ക് ട്യൂബ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here