കിൽത്താൻ: എറണാകുളത്ത് നടന്ന വാർത്താസമ്മേളനത്തിൽ കലക്ടർ അസ്കർ അലി വ്യാജ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധം. കിൽത്താൻ ദ്വീപിൽ പ്രതിഷേധക്കാർ കലക്ടറുടെ കോലം കത്തിച്ചു. കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നുവെന്ന് കലക്ടർ പറഞ്ഞിരുന്നു. ഇത് കൂടാതെ മറ്റു വീടുകളിൽ മെഴുതിരി കത്തിച്ചും സമൂഹമാധ്യമങ്ങളിലൂടെയും കലക്ടർക്കെതിരെ പ്രതിഷേധമിരമ്പി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക