വക്കീൽ നോട്ടീസ് പോലും പരിഗണിക്കാതെ എസ്.ഡി.ഒ; കൽപ്പേനിയിൽ കുടുംബം നിരാഹാര സമരത്തിൽ.

1
1358

കൽപ്പേനി: ഒരു കുടുംബത്തിന് അവകാശപ്പെട്ട സ്ഥലം മറ്റൊരു വ്യക്തിക്ക് അനധികൃതമായി പതിച്ചു നൽകി കൽപ്പേനി എസ്.ഡി.ഒ. കൽപ്പേനി ചേരനെല്ലാല കുടുംബത്തിന് അവകാശപ്പെട്ട ഭൂമിയാണ് സ്ഥലം സബ് ഡിവിഷൻ ഓഫീസർ നിയമവിരുദ്ധമായി മറ്റൊരു വ്യക്തിക്ക് പതിച്ചു നൽകിയത്. എസ്.ഡി.ഒ യുടെ നടപടിയിൽ പ്രതിഷേധിച്ച് ഈ കുടുംബം നിരാഹാര സമരം നടത്തിവരികയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകരായ അഡ്വ.ആശിക്ക് അക്തർ ഹാജ്ജിഗോത്തി, അഡ്വ.അഹമ്മദ് ഫാസിൽ എന്നിവർ കൽപ്പേനി സബ് ഡിവിഷണൽ ഓഫീസർക്ക് നോട്ടീസ് അയച്ചിരുന്നു.


                          www.dweepmalayali.com

സെക്ഷൻ 80(സി.പി.സി) അനുസരിച്ച് ചേരനെല്ലാല കുടുംബത്തിന് അവകാശപ്പെട്ട ഭൂമി എത്രയും പെട്ടെന്ന് കുടുംബത്തിന് തിരിച്ചു നൽകണം എന്നും, അല്ലാത്തപക്ഷം ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നോട്ടീസ് പരിഗണിക്കാതെയാണ് സ്ഥലം റവന്യൂ സബ് റജിസ്ട്രാർ കൂടിയായ എസ്.ഡി.ഒ നിയമവിരുദ്ധമായി മറ്റൊരു വ്യക്തിക്ക് ഭൂമി പതിച്ചു നൽകിയതെന്ന് അഡ്വ.ആശിക്ക് അക്തർ ദ്വീപ് മലയാളിയോട് പറഞ്ഞു. വിഷയത്തിൽ എസ്.ഡി.ഒ നിയമവിരുദ്ധമായി എടുത്ത നടപടികൾ റദ്ദാക്കിയില്ലെങ്കിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഉൾപ്പെടെ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചുനൽകണം എന്ന് ആവശ്യപ്പെട്ട് ചേരനെല്ലാല കുടുംബത്തിലെ കുട്ടികളും സ്ത്രീകളും അടക്കം നേരത്തേ സ്ഥലം സബ് ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യത്തോട് എസ്.ഡി.ഒ പുറംതിരിഞ്ഞു നിൽക്കുന്നതിനാലാണ് നിരാഹാര സമരവുമായി മുന്നോട്ടു വന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു ലഭിക്കും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അവർ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

  1. Hu is the officer, hu played such partiality.
    If the family have justification, y no public supported them

    Ithrem ചെറിയ സ്ഥലത്ത് ഇത്രയും veliiya
    Aneethiyo??

LEAVE A REPLY

Please enter your comment!
Please enter your name here