സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത ഓലമടല്‍ സമരം നാളെ

0
686

കവരത്തി: ഒരു തരി മണല്‍ പോലും സമരത്തിനായി ഉപയോഗിക്കുകയാണ് ലക്ഷദ്വീപ് നിവാസികള്‍. തേങ്ങയും, മടലും, ഓലയും, ചിരട്ടയുമൊന്നും പരിസരത്തൊ പൊതു ഇടങ്ങളിലോ ഇടരുതെന്ന ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ വ്യത്യസ്തമയ രീതിയിലൂടെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍.

തിങ്കളാഴ്ച പറമ്പില്‍ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനുമുകളില്‍ കിടന്നാണ് ദ്വീപ് നിവാസികള്‍ സമരം ചെയ്യുന്നത്. ‘ലക്ഷദ്വീപ് ഖരമാലിന്യ സംസ്കരണ നിയമം 2018’-ന്റെ പ്രകാരമാണ് ഭരണകൂടം ഉത്തരവിറക്കിയത്. എന്നാല്‍ മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കിയിട്ടുമില്ല.

Advertisement

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഓലമടല്‍ കത്തിച്ച് പരിസര മലിനീകരണത്തിന് ഇടയാക്കരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം, വീണ്ടും കര്‍ശന നടപടികളുമായി ഭരണകൂടം നീങ്ങുകയാണ്. കടല്‍ തീരത്തിന് 20 മീറ്ററിനുള്ളില്‍ നില്‍ക്കുന്ന വീടുകളും ശുചിമുറികളും പൊളിച്ചു നീക്കാനാണ് പുതിയ നിര്‍ദേശം. ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും ദ്വീപ് ഭരണകൂടം പറയുന്നു.

കവരത്തിയില്‍ 102 വീടുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. 30-ാം തിയതിക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here