കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ദ്വീപ് സന്ദർശന പരിപാടി മൂലം അത്യാവശ്യ രോഗികൾക്ക് എമർജൻസി ഹെലി ആംബുലൻസ് കിട്ടാൻ വൈകിയതായി ആക്ഷേപം. എമർജൻസി ഹെലി ആംബുലൻസ് കിൽത്താനിലേക്ക് അയക്കണം എന്നാവശ്യപ്പെട്ട് കിൽത്താൻ ദ്വീപിലെ മെഡിക്കൽ ഓഫീസർ കഴിഞ്ഞ രണ്ടുദിവസവും മേലുദ്യോഗസ്ഥരെ ബന്ധപ്പെട്ടുകൊണ്ടിരുന്നുവെങ്കിലും അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തുന്നത് കൊണ്ട് ഹെലി ആംബുലൻസ് അദ്ദേഹത്തിന്റെ യാത്രയ്ക്ക് വേണ്ടി ചാർട്ട് ചെയ്തിരിക്കുകയാണെന്നും ഉടനെ കൊച്ചിയിലുള്ള ഹെലി ആംബുലൻസ് വരുമെന്നുമുള്ള വിവരമാണ് ലഭിച്ചത്.

ഒരു രോഗിയെ നിവൃത്തിയില്ലാതെ ഒടുവിൽ കപ്പലിൽ കയറ്റിയാണ് ചികിത്സക്ക് വിട്ടത്. അഗത്തിയിലേക്കുള്ള ഒരു എമർജൻസി ഡെലിവറി കേസും കൊച്ചിയിലേക്ക് റഫർ ചെയ്ത മറ്റൊരു രോഗിയും ഉൾപ്പെടെ രണ്ട് എമർജൻസി രോഗികൾക്കും സമാന അനുഭവമുണ്ടായി. രോഗികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലായത് കിൽത്താൻ ദ്വീപ് സിപിഐ ബ്രാഞ്ച് സെക്രട്ടറി വാഹിദ്, കവരത്തി ബ്രാഞ്ച് സെക്രട്ടറി നസീർ എന്നിവരുടെ ഇടപെടലുകള്‍ മൂലമാണ്. ഇന്നലെ ഉച്ചയോടെ ഒരു രോഗിയെ അഗത്തിയിലെ ആശുപത്രിയിലേക്കും കൊച്ചിയിലേക്ക് റഫർ ചെയ്ത രോഗിയെ വൈകിട്ടോടെ ഹെലി ആംബുലൻസിൽ കൊച്ചിയിലേക്കും എത്തിച്ചു.
കടപ്പാട്: ജനയുഗം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക