ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഫിഫ

0
385

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ. കൗൺസിൽ ബ്യൂറോ യോഗത്തിലാണ് വിലക്ക് അടിയന്തരമായി നീക്കാൻ തീരുമാനമെടുത്തത്. ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു. വിലക്ക് നീങ്ങിയതോടെ ഒക്ടോബർ 11 മുതൽ 30 വരെ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥ്യം വഹിക്കും.

 

ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റ് 15നു ചേർന്ന ഫിഫ കൗൺസിൽ ബ്യൂറോ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. പ്രത്യേക ഭരണസമിതി സ്വീകരിച്ച നടപടികളാണ് ഫിഫയുടെ നടപടിക്കു വഴിയൊരുക്കിയത്. പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂർണ ചുമതലയേറ്റെടുക്കുകയും ചെയ്താൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂവെന്നു ഫിഫ അറിയിച്ചിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here